ശമ്പള പ്രതിസന്ധി; ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്


കോഴിക്കോട്: ശമ്പളം കിട്ടിയില്ല, ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതിനെ തുടർന്നാണ് പണിമുടക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. 24 മണിക്കൂറാണ് പണിമുടക്ക്.

ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം, ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.

[bot1]