ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന തുടരുന്നു; വടകര, കുറ്റ്യാടി, ബാലുശ്ശേരി പ്രദേശങ്ങളിലായി 15 സ്ഥാപനങ്ങൾക്കെതിരെ നടപടി; കുറ്റ്യാടി കാന്താരി കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങൾ അടച്ചു (ചിത്രങ്ങൾ കാണാം)


കുറ്റ്യാടി: ഭക്ഷ്യ വിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തിയേറുന്നു. നല്ലത് നൽകിയില്ലെങ്കിൽ ഉടൻ നടപടിയെടുക്കാനാണ് നിർദ്ദേശം. ഭക്ഷ്യവസ്തുക്കളില്‍ മായം, നിലവാരമില്ലാത്ത ഭക്ഷണം, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ മാനദണ്ഡമാക്കി വച്ച് നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് താഴ് വീഴുന്നു. ഇന്ന് നടന്ന പരിശോധനയിൽ മൂന്ന് കടകൾ അടപ്പിച്ചു.

ജില്ലയിൽ 44 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. വടകര, കുറ്റ്യാടി, പെരുവയൽ കുട്ടിക്കാട്ടൂർ, ബാലുശ്ശേരി, എലത്തൂർ എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. അതിൽ 15 സ്ഥാനങ്ങളിൽ കോമ്പൗണ്ടിങ് നടപടി സ്വീകരിച്ചു. വടകരയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കഫെ കാപേച്ചിനോ എന്ന സ്ഥാപനം അടച്ചു. കക്കട്ടിലിൽ ലൈമൂൺ റെസ്റ്റോറന്റ്, കുറ്റ്യാടിയിൽ കാന്താരി കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് എന്നി കടകളും പരിശോധനയിൽ അടപ്പിച്ചു.

ലൈമൂൺ റെസ്റ്റോറെന്റിനെതിരെ നിരവധി പരാതികളാണുയർന്നു വന്നത്. ശുചിത്വ രഹിതമായും ലൈസൻസ് ഇല്ലാതെയുമാണ് ഈ കട പ്രവർത്തിച്ചു കൊണ്ടിരുന്നത്. ലൈമൂണിനെതിരെ മുൻപും നടപടി സ്വീകരിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിയമപ്രകാരമിട്ട പിഴയൊടുക്കാതെ അനധികൃതമായി പ്രവർത്തിക്കുകയായിരുന്നു സ്ഥാപനം. ഇത് കൂടാതെ ഭക്ഷണ പദാർത്ഥങ്ങൾ കൃത്യമായി സൂക്ഷിക്കാഞ്ഞതായും കണ്ടെത്തി, അന്തരീക്ഷ ഊഷ്മാവിലാണ് മാരിനെറ്റ് ചെയ്ത ചിക്കൻ സൂക്ഷിച്ചിരുന്നത്. പരിശോധന ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കാസർഗോഡ് ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തു വിവിധ ഇടങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു.ഷവർമ്മ, ഐസ് ക്രീം, മറ്റു ശീതളപാനീയങ്ങൾ എന്നിവ നിർമിക്കുകയും ശേഖരിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കച്ചവടസ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തുന്നത്.

ചിത്രങ്ങൾ കാണാം:

el