Tag: Kodiyeri Balakrishnan
‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)
ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ
ലാല്‍സലാം സഖാവേ; കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി
പയ്യോളി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി. പയ്യോളി സൗത്ത്, പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.വി.മനോജന് അധ്യക്ഷനായി. എന്‍.ടി.രാജന് അനുശോചന പ്രമേയം അവതരിപ്പിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.പി.ഷിബു,
കോട്ടയ്ക്കലില്‍ കോടിയേരി ബാലകൃഷ്ണന് അനുസ്മരണം
പയ്യോളി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കോട്ടയ്ക്കലില്‍ അനുസ്മരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ എന്‍.ടി.അബ്ദുള്‍ റഹ്മാന് അധ്യക്ഷനായി. പി.എം.വേണുഗോപാലന്‍, പി.എന്‍.അനില്‍കുമാര്‍, എം.ടി.സുരേഷ്ബാബു, അനിത.പി.ടി, ഇരിങ്ങല്‍ അനില്‍, എസ്.വി.റഹ്മത്തുള്ള, രാജന്.സി, പ്രജീഷ്.എം, കോയോട്ടി വിനു എന്നിവര്‍ സംസാരിച്ചു.
ഓർമ്മകളിൽ രക്തതാരകമായി ജ്വലിച്ച് പ്രിയസഖാവ്; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കൊയിലാണ്ടി
കൊയിലാണ്ടി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കൊയിലാണ്ടിയുടെ ആദരം. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തില്‍ സി.പി.എം നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നൂറുകണക്കിന് ജനങ്ങളും പങ്കെടുത്തു. വൈകീട്ട് നാലരയോടെ ആരംഭിച്ച അനുശോചന യോഗത്തില്‍ പന്തലായനി
പ്രിയ സഖാവിന് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി; കോടിയേരിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ അന്ത്യ വിശ്രമം
കണ്ണൂര്‍: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. മൃതദേഹം പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്ക്കരിച്ചു. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച
”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്
ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം. വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു.
‘1973 ൽ കൊയിലാണ്ടിയിലെ പാർട്ടി ഓഫീസിലേക്ക് കോടിയേരിയുടെ ഒരു കത്ത് എത്തി, ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾക്കാരണം പ്രതിസന്ധിയിലായ ഒരു കുടുംബത്തെ ഒരുമിപ്പിക്കാൻ ഇടപെടണം’; കോടിയേരിയുമായുള്ള ഊഷ്മള ബന്ധം ഓർത്തെടുത്ത് മുൻ എം.എൽ.എ കെ.ദാസൻ
കൊയിലാണ്ടി: ജാതി-മത- വർഗ സാമ്പത്തിക വ്യത്യാസമില്ലാതെ ഏല്ലാവരോടും ഒരുപോലെ ഇടപഴകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി. വലുപ്പ-ചെറുപ്പം നോക്കാതെ ആർക്കും അദ്ദേഹത്തെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. അതോടൊപ്പം കൊയിലാണ്ടിയുമായും അദ്ദേഹം നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്നെന്ന് മുൻ എം.എൽ.എ കെ ദാസൻ. ഞാൻ സി.പി.എമ്മിന്റെ കൊയിലാണ്ടിയിലെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹവുമായി സൗഹൃദ ബന്ധമുണ്ടാകുന്നത്. അതോടൊപ്പം
മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ കാണാനാവരെത്തി, തലശ്ശേരി ടൗണ്‍ ഹാള്‍ സാക്ഷിയായത് വികാരനിര്‍ഭര നിമിഷങ്ങള്‍ക്ക്; ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശത്തിന് വെക്കും, സംസ്കാരം നാളെ പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍
കണ്ണൂര്‍: സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
‘അദ്ദേഹത്തിന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു’; ചെന്നെയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്
ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. അന്ത്യം സംഭവിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് കോടിയേരിക്ക് ആദരമര്‍പ്പിച്ചത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു എന്ന് ആശുപത്രിയിലെത്തിയ
കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം മൂന്നിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും; സംസ്കാരം പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍
കണ്ണൂര്‍: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം തലശ്ശേരി ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച രാവിലെ കോടിയേരി മാടപ്പീടികയിലെ വസതിയിലാണ് പൊതുദര്‍ശനം. രാവിലെ പത്ത് മണി