Tag: Kodiyeri Balakrishnan

Total 14 Posts

‘സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു, സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതം, ആ സ്‌നേഹസാന്നിധ്യം നമ്മുടെ ഹൃദയങ്ങളില്‍ എന്നുമുണ്ടാകും’; കോടിയേരി ബാലകൃഷ്ണനെ വൈകാരികമായി അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അന്തരിച്ച സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനെ വൈകാരികമായ വാക്കുകളിൽ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സഹോദരതുല്യനെയല്ല, സഹോദരനെ തന്നെയാണ് തനിക്ക് നഷ്ടമായതെന്ന് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചത്. പിണറായി വിജയന്റെ അനുസ്മരണ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍: സഖാവ് കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിയതായി ഡി.സി.സി പ്രസിഡന്റ്

കൊയിലാണ്ടി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിയതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനാചരണം പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കണമെന്ന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും; സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്

ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ചെന്നൈയില്‍ നിന്ന് ഞായറാഴ്ച കണ്ണൂരിലെത്തിക്കും. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുവരിക. എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംസ്‌കാരം നടക്കുക. എവിടെയാണ്

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരിയെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.