Tag: Kappad

Total 59 Posts

ഉപരിപഠനത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെ അനുമോദിച്ച് ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ്

കാപ്പാട്: ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഗീതാജ്ഞലിയേയും, ആദിത്യാ പ്രകാശിനേയും അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇക്കഴിഞ്ഞ എം.എ ഇംഗ്ലീഷ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ വിദ്യാര്‍ഥിയാണ് ആദിത്യ പ്രകാശ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ യു.ജി.സി നെറ്റ് ജേതാവാണ് ഗീതാഞ്ജലി. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ വിജയികള്‍ക്ക്

തീരദേശ റോഡ് നന്നാക്കാന്‍ ഇനിയും കാത്തിരിക്കണം; കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നടപടിയ്ക്കുശേഷം മാത്രം അറ്റകുറ്റപ്പണിയെന്ന് അധികൃതര്‍

കാപ്പാട് : 2021 ലെ ടൗട്ടെ ചുഴലിക്കാറ്റ് കവര്‍ന്നെടുത്ത കാപ്പാട് തീരദേശ റോഡ് ഇനിയും പുതുക്കി പണിതിട്ടില്ല. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും മഴക്കാലം ആയതോടെ റോഡില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംതുടര്‍ നടപടികള്‍ ഉണ്ടായില്ല. മഴക്കാലം വന്നതോടെ റോഡിലൂടെയുള്ള

കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു

കാപ്പാട്: കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ജാമിഅ ഐനുല്‍ ഹുദാ കാപ്പാടിന്റെ മുഖ്യരക്ഷാധികാരിയും കോഴിക്കോട് ജില്ലാ മുശവറ അംഗവുമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.കെ.കെ.ബാവയുടെ ഇളയ സഹോദരനാണ്. ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു

കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു

കാപ്പാട്: കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കൾ: അവറാൻ കുട്ടി (ദുബായ് ഹോം, കാപ്പാട്), മുസ്തഫ (മസ്കറ്റ് അൽ ഖുവൈർ ഏരിയ കെ.എം.സി.സി പ്രവർത്തക സമിതി അംഗം), സുഹറ, സഫിയ, പരേതയായ ബീവി. മരുമക്കൾ: ഷരീഫ (ഷർബിനാസ്, കാട്ടിലപ്പടിക), റംഷീന (കോട്ടക്കൽ), മുഹമ്മദ് അലി

കാപ്പാട് സ്വദേശിനി മക്കയിൽ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് സ്വദേശിനി സൗദി അറേബ്യയിലെ മക്കയിൽ അന്തരിച്ചു. അറക്കൽ ഹന്നത്ത് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയാണ് ഭർത്താവ്. ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അന്ത്യം. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പാണ് ഉംറ നിർവഹിക്കാനായി ഹന്നത്ത് മക്കയിലേക്ക്

കാപ്പാട് വെച്ച് ഒമാന്‍ പൗരന്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്ക് സംരക്ഷണമൊരുക്കിയ മുസ്ലിം ലീഗ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

കാപ്പാട്: കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ ഒമാന്‍ പൗരന്‍ കടന്നു പിടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയേയും പ്രതിക്ക് സംരക്ഷണമൊരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. ഈ വിഷയത്തില്‍ മുസ്ലീം

പിന്നിൽ വന്ന ജിഷ്ണുവിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു, പിന്നീടറിയുന്നത് അപകട വിവരം; കാപ്പാടെ ബെെക്കപകടത്തിൽ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടം നടന്ന വാർത്തയാണ് നേരം പുലർന്നതോടെ പ്രദേശവാസികളറിയുന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയാ യുവാവ് മരണപ്പെടുകയും ചെയ്തു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ജിഷ്ണുവും രണ്ട് സുഹത്തുക്കളും ബെെക്കിൽ സഞ്ചിരിക്കുകയായിരുന്നു. ജിഷ്ണു ഒറ്റയ്ക്കും, സുഹൃത്തുക്കൾ രണ്ടുപേരും ഒരു ബെെക്കിലുമാണ്

”കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു, ഏറ്റവും അടുത്തുള്ള ആശുപത്രിയേതാ എന്നവര്‍ ചോദിച്ചു, അങ്ങനെയാണ് ആ ആശുപത്രിയിലേക്ക് എത്തിച്ചത്” കാപ്പാട് സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവിട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് പറയാനുള്ളത്

കൊയിലാണ്ടി: കാലില്‍ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റ കാപ്പാട് സ്വദേശിയായ വികാസ് നഗറിലെ അരവിന്ദനുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍. കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു രോഗിയെന്നും അവര്‍ ചോദിച്ചപ്പോള്‍ ഏറ്റവും അടുത്തുള്ള സൗകര്യമുള്ള ആശുപത്രിയെന്ന നിലയില്‍ മൈത്ര ആശുപത്രിയുടെ പേര് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രദീപന്‍ കൊയിലാണ്ടി

കാപ്പാട് കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ആയിഷബി, ഇമ്പിച്ചിപ്പാത്തു, ആലിക്കോയ (ദുബായ്), അബ്ദുൽ ലത്തീഫ് (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി ചേമഞ്ചേരി ചാപ്റ്റർ). മരുമക്കൾ: സുഹറ, വഹീദ, പരതരായ മുഹമ്മദ് കോയ, മൊയ്തീൻ കോയ.

തീരദേശപാത; കാപ്പാട് മേഖലയില്‍ കടലാക്രമണ ഭീഷണി കണക്കിലെടുത്ത് ഭൂമിയേറ്റെടുക്കുക തീരത്തുനിന്ന് പത്തുമീറ്ററോളം വിട്ട്, കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: തീരദേശ പാത നിര്‍മ്മാണത്തിനായി കൊയിലാണ്ടി മേഖലയില്‍ സ്ഥലമേറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു. മണ്ഡലത്തില്‍ ഏഴു റീച്ചുകളിലായാണ് തീരപാതയുടെ നിര്‍മാണം. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തില്‍ മാത്രം തീരദേശ ഹൈവേ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കോടിക്കല്‍ ബീച്ച് മുതല്‍ കൊളാവിപാലംവരെയുള്ള റീച്ചിന് വിശദമായ പദ്ധതിരേഖ നല്‍കിയിട്ടുണ്ട്. കോരപ്പുഴ മുതല്‍ കവലാട് വരെയുളള റീച്ചില്‍