Tag: fire
തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം
പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍ (70), അര്‍ഷാദ് (34) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കോഴിക്കോടു നിന്നും വരികയായിരുന്നു. കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ്
അസ്വാഭാവികമായ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ കണ്ടത് തീ; പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി
പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. കോഴിക്കോടു നിന്നും വരികയായിരുന്ന കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടുത്തം
കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടുത്തം. ബാങ്കിന്റെ ഉൾഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇന്ന് വെെകീട്ട് ആറരയോടെയാണ് സംഭവം. ബാങ്കിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അടുത്തുള്ള കടയിലെ ജീവനക്കാരൻ കൊയിലാണ്ടി അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത്. Also Read- കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ
പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തെ കാടിൽ നിന്ന് തീ പടർന്നത് കാറിലേക്ക്, കത്തിയമർന്നത് രണ്ട് വാഹനങ്ങൾ; എലത്തൂരിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
എലത്തൂർ: പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകൾ അഗ്നിക്കിരയാവുന്നതാണ് ഇന്ന് സ്റ്റേഷനിൽ എത്തിയവർ സാക്ഷ്യം വഹിച്ചത്. വെെകീട്ട് ഏഴ് മണിക്കാണ് എല്ലാവരെയും ഭീതിയിലാഴ്ത്തി തീപിടുത്തമുണ്ടായത്. അപകത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പാർക്കിംഗ് ഏരിയയിൽ നിർത്തിയ കാറുകളാണ് കത്തി നശിച്ചത്. പാർക്കിംഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന്
പാർക്കിംഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു
കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിംഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിംഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ്
തൃക്കുറ്റിശ്ശേരിയിൽ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ വൻ തീ പിടിത്തം; തീ അണച്ചത് ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്, കണക്കാക്കുന്നത് 75 ലക്ഷം രൂപയുടെ നഷ്ടം
ബാലുശ്ശേരി: തൃക്കുറ്റിശ്ശേരിയിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള അടിക്കാടിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അടിക്കാടിന് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങളായ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, നിധി
കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാർ പൂർണ്ണമായും രണ്ടാമത്തേത് ഭാഗികമായും കത്തിനശിച്ചു
കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. എതിർദിശയിൽ വന്ന കാറുകളാണ് അപകടതതിൽപെട്ടത്. കോട്ടൂളിയിൽ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. രണ്ടാമത്തെ കാർ ഭാഗികമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചിങ്ങപുരത്ത് വീടിന് സമീപമുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് തീ അണച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ, ഒരു ലക്ഷം രൂപയുടെ നഷ്ടം
തിക്കോടി: ചിങ്ങപുരത്ത് തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസിന്റെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. തീ പിടിത്തത്തിൽ രണ്ടായിരത്തോളം തേങ്ങയാണ് കത്തി നശിച്ചത്.
ഉള്ളിയേരിയിൽ ഉടമസ്ഥനില്ലാതെ റോഡരികിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്
ഉള്ള്യേരി: ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തീപിടിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടിത്തത്തില്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ കത്തിയതിനാല്‍ ഉടമസ്ഥന്‍ ആരാണെന്ന്