ചിങ്ങപുരത്ത് വീടിന് സമീപമുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് തീ അണച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ, ഒരു ലക്ഷം രൂപയുടെ നഷ്ടം


തിക്കോടി: ചിങ്ങപുരത്ത് തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസിന്റെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. തീ പിടിത്തത്തിൽ രണ്ടായിരത്തോളം തേങ്ങയാണ് കത്തി നശിച്ചത്. തേങ്ങയ്ക്കും കെട്ടിടത്തിനും കൂടി ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓമാരായ പ്രദീപ്, ജനാർദ്ദനൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, ഇർഷാദ്, ബിനീഷ് വി.കെ, ബബീഷ് പി.എം, റിനീഷ് പി.കെ, ഷാജു, ഹോംഗാർഡുമാരായ ഓംപ്രകാശ്, സുജിത്ത് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, വാർഡ് മെമ്പർ ഭാസ്കരൻ എന്നിവർ സ്ഥലത്തെത്തി.