Tag: chingapuram

Total 5 Posts

സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ്; പ്രവര്‍ത്തനമാരംഭിച്ച് ചിങ്ങപുരം യൂണിറ്റ് ഓഫീസ്

നന്തിബസാര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് ചിങ്ങപുരം യൂണിറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സുരക്ഷ യൂണിറ്റ് പ്രസിഡന്റ് അനൂപ് എരപറമ്പത്ത് അധ്യക്ഷത വഹിച്ചു.യൂണിറ്റ് കണ്‍വീനര്‍ എ.ബാബുരാജ് സ്വാഗതവും ഹര്‍ഷലത.എ നന്ദിയും പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ ഭാസ്‌കരന്‍, സുരക്ഷ നന്തി മേഖല പ്രസിഡന്റ്

കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രം ശ്രീമദ് ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു

ചിങ്ങപുരം: കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ നിന്നും ഗ്രന്ഥഘോഷയാത്രയും ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് ഘോഷയാത്രയും നടന്നു. യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ഊരാളന്‍ സി.കെ വേണുഗോപാലന്‍

ചിങ്ങപുരത്ത് വീടിന് സമീപമുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് തീ അണച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ, ഒരു ലക്ഷം രൂപയുടെ നഷ്ടം

തിക്കോടി: ചിങ്ങപുരത്ത് തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസിന്റെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. തീ പിടിത്തത്തിൽ രണ്ടായിരത്തോളം തേങ്ങയാണ് കത്തി നശിച്ചത്.

‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം

കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയുമായ എം.ആര്‍.രമ്യയ്ക്ക് ആദരം. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ രമ്യ നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബസമേതം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമ്യയെ പൊലീസ് മേധാവി ആദരിച്ചത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കാനായി സ്വയം മുന്നോട്ട് വന്ന

ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ എം.എം.കൃഷ്ണന്‍ നായര്‍. മക്കള്‍: സുലോചന (മുന്‍. ക്ലര്‍ക്ക്, സി.കെ.ജി.എം.എച്ച്.എസ്.എസ്), പ്രേമ (മുന്‍.അധ്യാപിക കുട്ടമ്പൂര്‍ ഹൈസ്‌കൂള്‍), പുഷ്പകുമാരി (മുന്‍. അധ്യാപിക, സി.കെ.ജി.എം.എച്ച്.എസ്), സുരേഷ് ബാബു (പ്രധാന അധ്യാപികന്‍ സി.കെ.ജി.എം.എച്ച്. എസ്.എസ് ), പരേതരായ ഗംഗാധരന്‍ നായര്‍.എം.എം