കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാർ പൂർണ്ണമായും രണ്ടാമത്തേത് ഭാഗികമായും കത്തിനശിച്ചു


കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. എതിർദിശയിൽ വന്ന കാറുകളാണ് അപകടതതിൽപെട്ടത്. കോട്ടൂളിയിൽ രാത്രിയോടെയാണ് സംഭവം.

അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. രണ്ടാമത്തെ കാർ ഭാഗികമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

Summary: Kozhikode car collision and fire; One car was completely gutted and the second partially burnt