കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടുത്തം


കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടുത്തം. ബാങ്കിന്റെ ഉൾഭാ​ഗത്താണ് തീപിടുത്തമുണ്ടായത്. ഇന്ന് വെെകീട്ട് ആറരയോടെയാണ് സംഭവം.

ബാങ്കിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അടുത്തുള്ള കടയിലെ ജീവനക്കാരൻ കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു.  സേനാം​ഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത്.

Also Read- കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു

 

Summary: Fire broke out at Koyilandy Service Co-operative Bank