ഉള്ളിയേരിയിൽ ഉടമസ്ഥനില്ലാതെ റോഡരികിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്


ഉള്ള്യേരി: ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തീപിടിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തീപിടിത്തത്തില്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ കത്തിയതിനാല്‍ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.