ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി. മജീദ് അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗവും ഏഴാം വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയുമായ കെ.ടി. മജീദ് അന്തരിച്ചു. അറുപത് വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: സൗദ. മക്കള്‍: സാജിദ്, സജ്ജാദ്. മരുമക്കള്‍: സെല്‍മ, ജെബി. സഹോദരങ്ങള്‍: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ.ടി.എം. കോയ (പന്തലായനി ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ആലി, ഇമ്പിച്ചാമിന, സുബൈദ, അഷറഫ്, സാഫിറ.

മയ്യത്ത് നമസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ചേലിയ ജുമാ മസ്ജിദില്‍ നടക്കും.