Tag: fire

Total 100 Posts

തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചു

തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരിക്കെ ട്രാവലറിന് തീപ്പിടിച്ചു. കല്ല്യാണ ഓട്ടത്തിനിടെ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തീപിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. കല്ല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ചശേഷം രണ്ടാം ഘട്ടത്തിനായി ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തമുണ്ടായതെന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ ഉടന്‍ തന്നെ

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ തീപ്പിടുത്തം; അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത് അര്‍ധരാത്രിയോടെ

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പച്ചക്കറിക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങളും ചപ്പുചവറുകളുമാണ് കത്തിനശിച്ചത്. ഒരു യാത്രികന്‍ കൃത്യവിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീയണയ്ക്കുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ ബിനീഷ്, ഷിജു, നിധി പ്രസാദ്, നിതിന്‍രാജ്, പ്രദീപ് എന്നിവര്‍ തീയണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടു.

തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൻ തീ പിടിത്തമുണ്ടായത്. വാഹനവും വെള്ളവും എത്താത്ത ഒന്നര കിലോമീറ്ററോളം ഉൾഭാഗത്തായാണ് തീപടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ

കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്

നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

നന്തി ബസാര്‍: നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. തിക്കോടിയിൽ നിന്ന് മൂടാടിക്ക് പോകുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. കാറുടമയായ തിക്കോടി സ്വദേശി ബഷീറും രണ്ട് മക്കളുമാണ്

വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് അപകടം; കാര്‍ പൂര്‍ണമായും കത്തി നശിച്ചു

വൈത്തിരി: വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസ്സാന്‍ ടെറാനോ കാറാണ് കത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയില്‍ വെച്ചാണ് കാറിന് തീപ്പിടിച്ചത്. മണ്ണാര്‍ക്കാട് നിന്നും മേപ്പാടിയ്ക്ക് പേവുന്ന കാറാണ് കത്തി നശിച്ചത്. കാറില്‍

തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ്

പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ

ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം ട്രാന്‍സ്‌ഫോമറിനരികിലെ കുറ്റിക്കാടിന് തീപ്പിടിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം കുറ്റിക്കാടിന് തീപ്പിടിച്ചു. മേല്‍പ്പാലത്തിന് അരികിലെ ട്രാന്‍സ്‌ഫോര്‍മറിന് അടുത്തായിരുന്നു സംഭവം. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തി വെള്ളം ഉപയോഗിച്ച് തീയണച്ചു. എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, എഫ്.ആര്‍.ഒമാരായ വി.കെ.ബിനീഷ്, എം.വി.ശ്രീരാഗ്, പി.വി.മനോജ്, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവര്‍ തീയണച്ചു.

മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ

കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. ഈ വേനൽക്കാലത്ത് ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് തീയിടുകയും