മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ


കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. ഈ വേനൽക്കാലത്ത് ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് തീയിടുകയും തുടർന്ന് അത് മലയിലേക്ക് പടർന്ന് തീ പിടിത്തത്തിൽ കലാശിക്കുകയും ചെയ്യുന്നതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.

എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ടി.ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ്, അനൂപ്, ശ്രീരാഗ്, നിതിൻരാജ്, ഹോംഗാർഡ് സോമകുമാർ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.