കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ തീപ്പിടുത്തം; അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത് അര്‍ധരാത്രിയോടെ


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

പച്ചക്കറിക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങളും ചപ്പുചവറുകളുമാണ് കത്തിനശിച്ചത്. ഒരു യാത്രികന്‍ കൃത്യവിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീയണയ്ക്കുകയായിരുന്നു.

ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ ബിനീഷ്, ഷിജു, നിധി പ്രസാദ്, നിതിന്‍രാജ്, പ്രദീപ് എന്നിവര്‍ തീയണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടു.