Tag: #Fire Force
അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്‍, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം
പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം. മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ
കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു
കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍പ്പിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളില്‍ നിന്നും പുക വരുന്നത് കണ്ട് കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത്. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പേരാമ്പ്രയില്‍ നിന്നും
കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നിടെ പുഴയിലേക്ക് വീണ് യുവാവ്, അഗ്‌നിരക്ഷാസേന എത്തും വരെ മരക്കൊമ്പില്‍ അഭയം തേടി
പൂളക്കടവ്: കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവിന് രക്ഷയായത് വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന. ചെറുതോളില്‍ സജീവനാണ് ഇന്നലെ കാല്‍ വഴുതി പുഴയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട സജീവന്‍ പുഴയുടെ നടുവില്‍ മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട പ്രദേശവാസിയാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. ഒഴുക്കിനെ അവഗണിച്ച് സജീവനരികിലേക്ക് നീന്തി എത്തിയും തിരിച്ച് കയര്‍ ഉപയോഗിച്ചുമാണ് അഗ്നിരക്ഷാസേന ഇയാളെ
ഫറോക്കിലെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം, തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാൾക്ക് പരിക്ക്; തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നു (വീഡിയോ കാണാം)
കോഴിക്കോട്: ഫറോക്കില്‍ വന്‍ തീപ്പിടുത്തം. പഴയ പാലത്തിന് സമീപമുള്ള പെയിന്റ് ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി
‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്:
താഴോട്ട് തൂങ്ങിക്കിടന്ന റിയാസിനെ ചേര്‍ത്തുപിടിച്ച് തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍; അഗ്നിരക്ഷാപ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു; തെങ്ങില്‍നിന്ന് വീണ കായണ്ണ സ്വദേശി റിയാസിന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്ക സമയത്തെ ഇടപെടല്‍-വീഡിയോ കാണാം
കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിന് രക്ഷയായത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്കസമയത്തെ ഇടപെടല്‍. തെങ്ങില്‍ നിന്ന് തൂങ്ങിക്കിടന്ന് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട റിയാസിനെ സമീപത്തുണ്ടായിരുന്ന തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍കയറി തെങ്ങോട് ചേര്‍ത്ത് പിടിച്ച് മറ്റൊരു കയര്‍ ഉപയോഗിച്ച് കെട്ടിയശേഷം ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ
പുലര്‍ച്ചെ രണ്ട് മണി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, സുരക്ഷയ്ക്കായി മഫ്റ്റിയില്‍ ഉള്‍പ്പെടെ നൂറിലേറെ പൊലീസുകാര്‍, ഒപ്പം കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് മണിക്കൂറുകള്‍ മാത്രം
കൊയിലാണ്ടി: കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി കൊയിലാണ്ടി പൊലീസ്. ക്ഷേത്രപരിസരത്തും പുറത്തുമായി നൂറ് പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുലര്‍ച്ചെ ഒരുമണി മുതലാണ് സുരക്ഷയ്ക്കായി പൊലീസുകാരെത്തുക. നൂറ് പൊലീസുകാര്‍ക്ക് പുറമെ അഞ്ച് മഫ്റ്റി പൊലീസും ഉരുപുണ്യകാവില്‍ ഉണ്ടാകും. കൂടാതെ
വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കാലുമായി വേദനയിൽ ഏറെനേരം; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റ് മുറിച്ചുമാറ്റി പോത്തിനെ രക്ഷിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന
കൊയിലാണ്ടി: വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ പോത്തിനെ രക്ഷപെടുത്തിയത് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ. ഉള്ളിയേരി മുതിരപറമ്പത്ത ആലിയുടെ ഉടമസ്ഥതയിലുള്ള പോത്തിന്റെ കാലാണ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പോത്തിന്റെ രണ്ടുകാലും കുടുങ്ങിയ നിലയിലായിരുന്നു. ഒടുവിൽ കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപെടുത്തിയത്. പശുവിനെ ജെ.സി.ബി യുടെ സഹായത്തോടെ ഉയർത്താൻ ശ്രമിച്ചിരുന്നു. ഒടുവിൽ ഹൈഡ്രോളിക്
ആള്‍മറയില്‍ ഇരിക്കുന്നതിനിടെ നാല്‍പ്പതുകാരന്‍ കിണറ്റില്‍ വീണു
കോഴിക്കോട്: പൊറ്റമ്മല്‍ ജങ്ഷനിലെ പൊതുകിണറില്‍ വീണ നാല്‍പ്പതുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. പൊറ്റമ്മല്‍ ഒല്ലൂര്‍പറമ്പില്‍ അഭിലാഷിനെയാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ആള്‍മറയില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ അഭിലാഷ് കിണറ്റിലേക്ക് വീഴുകയായിരുന്നു. പത്തുമീറ്ററോളം വെള്ളത്തില്‍ താഴ്്ന്നുപോയിരുന്നു ഇയാള്‍. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം വെള്ളത്തില്‍ മുങ്ങി യുവാവിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍
പരിഭ്രാന്തി പരത്തി രാത്രിയിൽ ചേലിയയിലെ വീട്ടിൽ പാചകവാതക ചോർച്ച; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: ചേലിയയിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി പാചക വാതക ചോർച്ച. ചേലിയ കുളത്തിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് ആണ് ഇന്നലെ രാത്രി പത്തരയോടെ ലീക്കായത്. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തു വെയ്ക്കുകയും