കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു


കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍പ്പിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.

കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളില്‍ നിന്നും പുക വരുന്നത് കണ്ട് കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത്.

സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.