പരിഭ്രാന്തി പരത്തി രാത്രിയിൽ ചേലിയയിലെ വീട്ടിൽ പാചകവാതക ചോർച്ച; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന

കൊയിലാണ്ടി: ചേലിയയിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി പാചക വാതക ചോർച്ച. ചേലിയ കുളത്തിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് ആണ് ഇന്നലെ രാത്രി പത്തരയോടെ ലീക്കായത്.

ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.

ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തു വെയ്ക്കുകയും അതിൻറെ ലീക്ക് ഒഴിവാക്കുകയും ചെയ്തു. കൂടാതെ അന്തരീക്ഷത്തിലെ ഗ്യാസ് ഒഴിവാക്കാനായി ജനലുകളും വാതിലുകളും തുറന്ന് അപകടം ഒഴിവാക്കി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ബിനീഷ് കെ.പി, എം ബബീഷ്, റഷീദ് കെ.പി, നിധിൻരാജ്, ഹോംഗാർഡ് ബാലൻ ടി.പി, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.