Tag: Drugs

Total 65 Posts

ബസ്സിലും ട്രെയിനിലുമായി എത്തിച്ച ശേഷം വില്‍പ്പന; കോഴിക്കോട് നഗരത്തില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ എം.ഡി.എം.എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പ്പനയും; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വടകര സ്വദേശി പിടിയില്‍

വടകര: രാസലഹരിയായ എം.ഡി.എം.എയുമായി വടകര സ്വദേശി പിടിയില്‍. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിന്റെ മകൻ ഇരുപത്തിയാറുകാരനായ അജാസിനെയാണ് വടകര റെയ്ഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം 0.890 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച് ഇന്നലെ രാത്രിയാണ് 

മുക്കാളി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്; 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്

വടകര: മുക്കാളി റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ ട്രാക്കിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ കിടന്ന 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെത്തിയത്. വടകര റെയ്‌ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.സോമസുന്ദരവും സംഘവും നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട്   കേസ് രജിസ്റ്റർചെയ്തതായി എക്സൈസ് അറിയിച്ചു. [mi2]

കാറിൽ കറങ്ങി ലഹരി വിൽപ്പന; കോഴിക്കോട് നാല് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കാറിൽ കറങ്ങി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ നാല് പേരെ പേലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ(28), ഫറോക്ക് പേട്ട വണ്ടിത്തൊടി ആഷിഖ്(28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ(24), നല്ലളം ജയന്തി റോഡ് തോക്കാർതൊടി അബ്ദുൽ നാസർ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 4.35 ഗ്രാം എംഡിഎംഎയും, 2.650 ഗ്രാം കഞ്ചാവും

പയ്യോളിയില്‍ വന്‍ കഞ്ചാവ് വേട്ട; ബൈക്കില്‍ കഞ്ചാവ് കച്ചവടം നടത്തിയയാള്‍ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് പിടിയില്‍

പയ്യോളി: ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ കൊയിലാണ്ടി എക്‌സൈസിന്റെ പിടിയില്‍. പാലയാട് പതിയാരക്കര പള്ളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ബാലന്റെ മകന്‍ സുബിന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു. കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം കിഴൂര്‍ ശിവക്ഷേത്രത്തിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ചു വന്നിരുന്ന

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പയ്യോളി തെക്കേകാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിച്ച കെ.എല്‍. 11 ബിഡി 0671 പാസഞ്ചര്‍ വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.പി ദിപീഷ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാര്‍, പ്രിവന്റീവ്

വിൽപ്പനയ്ക്കായെത്തിച്ച മയക്കുമരുന്നുമായി വില്യാപ്പള്ളി സ്വദേശി പിടിയിൽ; കണ്ടെടുത്തത് 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലും

വടകര: 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി വില്യാപ്പള്ളി സ്വദേശി ഫിറോസ് (45) അറസ്റ്റില്‍. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. നഗരത്തില്‍ പലയിടങ്ങളിലായി വില്‍പ്പന നടത്താന്‍ ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് ഫിറോസ് സഞ്ചരിച്ച കാറില്‍

മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍

തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തോല്പെട്ടി

മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍; പിടികൂടിയത് 0.917 ഗ്രാം ബ്രൗണ്‍ ഷുഗര്‍

തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കല്‍ വീട്ടില്‍ എം.കെ.മുന്‍ഷിദ് (23), സി.ടി.ജുനൈസ് (25), എ.ആര്‍.മന്‍സൂര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 0.917 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്ന്

ലഹരി സംഘം കൈയ്യടക്കി കുറുവങ്ങാടും പരിസരവും; ലഹരി ഉപയോഗ കേന്ദ്രങ്ങളായി കനാല്‍ സൈഡുകളും പുഴയോരങ്ങളും

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍, ശക്തി പരിസരം, കാക്രട്ട് കുന്ന് എന്നിവിടങ്ങള്‍ ലഹരി ഉപയോഗ കേന്ദ്രങ്ങളാവുന്നു. ഇവിടെയുള്ള ബസ് സ്റ്റോപ്പുകള്‍, കനാല്‍ സൈഡുകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, കഞ്ചാവ്, പരസ്യ മദ്യപാനം എന്നിവ വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊയിലാണ്ടിയിലും പരിസരത്തും പൊലീസിന്റെ എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരിയ്‌ക്കെതിരെ ശക്തമായ നടപടികള്‍ വരുമ്പോഴും പൂര്‍ണമായി ഈ വിപത്തിനെ തുടച്ചുമാറ്റാനാവുന്നില്ല.