വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍


കൊയിലാണ്ടി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പയ്യോളി തെക്കേകാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്.

50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിച്ച കെ.എല്‍. 11 ബിഡി 0671 പാസഞ്ചര്‍ വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.പി ദിപീഷ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി.ആര്‍. രാഗേഷ്ബാബു, എ.കെ. രതീഷ്, പി.പി. ഷൈജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.എ. ശ്രീജില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.