Tag: death

Total 361 Posts

തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌

മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്

മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു

മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന ‌മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ

ശബ്‍ദമുണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ

വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു

വടകര: ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. തറോപൊയിലിൽ പുറത്തൂട്ടയിൽ നാണു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസാണ്. അൽവാസിയായ വിജേഷാണ് നാണുവിനെ മർദ്ദിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. വിജേഷിന്റെ ചവിട്ടേറ്റ് നാണുവിന് പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാണുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെെകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് വടകര ജില്ലാ

കളിക്കുന്നതിനിടയില്‍ ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചെമ്മാട് സി.കെ നഗറിലെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം. ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക്

വെങ്ങളം മുണ്ടിയാടി ഫഹദ് അന്തരിച്ചു

വെങ്ങളം: വെങ്ങളം മുണ്ടിയാടി ഫഹദ് അന്തരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു. തിങ്കളാഴ്ച്ചയാണ് മരണം സംഭവിച്ചത്. ഉപ്പ: മുസ്തഫ. ഉമ്മ: അസ്മ. സഹോദരി: ആഷിമ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വെങ്ങളം ചീനിച്ചേരി പള്ളി കബര്‍ സ്ഥാനിയില്‍ കബറടക്കും.

മരം കയറ്റി വന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറും അപകടത്തിൽ പെട്ടു; താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനു ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഒന്നാം വളവിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മരം കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ചുരം കയറുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സക്കീനയും ഭര്‍ത്താവ് ഹനീഫയും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അന്തരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടില്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സൗദി അറേബ്യയിലെ യാംബുവില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാല് വര്‍ഷമായി ഷാഹുല്‍ ഹമീദ് യാംബുവില്‍ ബ്യൂനോ മീല്‍ സെര്‍വ്വിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തേ ജിദ്ദയിലും

സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു

ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും

കൂരാച്ചുണ്ട് നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിലെ കൊക്കയിൽ ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

കൂരാച്ചുണ്ട്: കാറ്റുള്ളമല നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തിനൊപ്പം എത്തിയ വെബ് ഡിസൈനറായ ബാലുശ്ശേരി തുരുത്തിയാട് കിണറുള്ളതിൽ രാഹുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിരണ്ട് വയസായിരുന്നു. നമ്പികുളത്തെ ആദ്യ വ്യൂ പോയന്റായ മത്തൻകൊല്ലിയിലെ കൊക്കയിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം നമ്പികുളത്ത്