Tag: Cannabis
മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് കഞ്ചാവും എം.ഡി.എം.എയും; കീഴ്പ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ ചെറുവട്ടാട് കെ.ശ്രീരാം (25) കോഴിക്കോട് മാങ്കാവ് സ്വദേശി കെ.അബ്ദുള്‍ ഫാഹിം (22) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ശ്രീരാമിന്റെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 0.4 ഗ്രാം എം.ഡി.എം.എയാണ് അബ്ദുള്‍ ഫാഹിമിന്റെ കൈവശം ഉണ്ടായിരുന്നത്.
മഫ്തി പൊലീസ് പരിശോധന നടത്തിയത് കൊയിലാണ്ടി സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്; ഇരുപത് ദിവസം മുമ്പ് കഞ്ചാവുമായി നാട്ടിലെത്തിയ ബംഗാള്‍ സ്വദേശി ലക്ഷ്യമിട്ടത് അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍
കൊയിലാണ്ടി: നന്തിയില്‍ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് ബംഗാള്‍ സ്വദേശി. സോലാപൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ ഹസന്‍ അലിയാണ് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കാനാണ് ഹസന്‍ അലി നന്തിയിലെത്തിയത്. ഇത് സംബന്ധിച്ച രഹസ്യ വിവരം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന് ലഭിച്ചു. തുടര്‍ന്നാണ് മഫ്തി പൊലീസ് നന്തിയിലെത്തിയത്.
നന്തിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ മഫ്ടി പൊലീസ് പിടികൂടി
കൊയിലാണ്ടി: നന്തിയില്‍ നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മഫ്ടിയിലുണ്ടായിരുന്ന പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1980 ഗ്രാം കഞ്ചാവ് പിടികൂടി. നന്തി മേല്‍പ്പാലത്തിന് സമീപത്ത് വച്ച് ഇടപാട് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് പിടി വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, നർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പിടിയിലായ ഇതര സംസ്ഥാനക്കാരനെ പൊലീസ്
ബാലുശ്ശേരി വട്ടോളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
ബാലുശ്ശേരി: കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ മയക്കുമരുന്നുകളുമായി നാല് യുവാക്കള്‍ പിടിയില്‍. തുരുത്ത്യാട് സ്വദേശി ഫുഹാദ് സെനീന്‍, പനായി സ്വദേശി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണുപ്രസാദ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമാണ് ഇവരുടെ കാറില്‍ നിന്ന് പിടിച്ചെടുത്തത്. 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവുമാണ്
കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ബാലുശ്ശേരി: കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീടിന്റെ കൂടയില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. എരമംഗലം സ്വദേശി ഷംനാദ്, കിനാലൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശേരി പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13.72 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അറസ്റ്റിലായ ഷംനാദിനെ നേരത്തെയും ലഹരി കടത്തുമായി ബന്ധപ്പെട്ട്
കഞ്ചാവിന്റെ കുരു എണ്ണ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി വില്‍പ്പന; കോഴിക്കോട് ബീച്ചിലെ ജ്യൂസ് കടയ്‌ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍പ്പന നടത്തിയ കടയ്‌ക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു. കോഴിക്കോട് ബീച്ചിനടുത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ജ്യൂസ് കടയ്‌ക്കെതിരെയാണ് കേസെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍ക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് കടയില്‍ നിന്ന് ഹെംബ് സീഡ് ഓയിലും
ബി.ടെക്കുകാരൻ ഇക്രു, എം.ബി.എക്കാരനായ പക്രു, ലഹരിപാർട്ടികൾ പതിവ്; വിൽപ്പനയ്ക്കായെത്തിച്ച 21 കിലോ കഞ്ചാവുമായി മാവേലിക്കരയിൽ യുവാക്കൾ പിടിയിൽ
മാവേലിക്കര: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ മാവേലിക്കരയിൽ പിടിയിലായി. മാവേലിക്കര പ്രായിക്കര കണ്ടത്തിൽ ചിറയിൽ താജു (30), മണക്കാട് കളീയ്ക്ക വടക്കതിൽ വിനീത് (30) എന്നിവരെയാണ് കഞ്ചാവും അത് കടത്താനുപയോഗിച്ച കാറുമായി പോലീസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്നും മേഖലയിലെ ലഹരിവിൽപ്പനയുടെ പ്രധാന കണ്ണികളാണിവരെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പരസ്യമായി പ്രേരിപ്പിച്ചു, വീഡിയോ വൈറലായി; വ്‌ളോഗര്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇയാളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്
കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് രണ്ട് കിലോഗ്രാം കഞ്ചാവ്
എക്സ്ക്ലൂസിവ് ന്യൂസ് കൊയിലാണ്ടി: കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ വയനാട് ജില്ലയിലെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശിയായ വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേരള പൊലീസിന്റെ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ്