മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് കഞ്ചാവും എം.ഡി.എം.എയും; കീഴ്പ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍


സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ ചെറുവട്ടാട് കെ.ശ്രീരാം (25) കോഴിക്കോട് മാങ്കാവ് സ്വദേശി കെ.അബ്ദുള്‍ ഫാഹിം (22) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

ശ്രീരാമിന്റെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 0.4 ഗ്രാം എം.ഡി.എം.എയാണ് അബ്ദുള്‍ ഫാഹിമിന്റെ കൈവശം ഉണ്ടായിരുന്നത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്.ഷെഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.സി.ഷിജു, അബ്ദുള്‍ സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി.ഷെഫീഖ്, അമല്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.