നന്തിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ മഫ്ടി പൊലീസ് പിടികൂടി


കൊയിലാണ്ടി: നന്തിയില്‍ നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മഫ്ടിയിലുണ്ടായിരുന്ന പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1980 ഗ്രാം കഞ്ചാവ് പിടികൂടി.

നന്തി മേല്‍പ്പാലത്തിന് സമീപത്ത് വച്ച് ഇടപാട് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് പിടി വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, നർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പിടിയിലായ ഇതര സംസ്ഥാനക്കാരനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.