Tag: Cannabis

Total 24 Posts

‘ഇതാണ് കൂട്ടിയിട്ട് കത്തിക്കല്‍!’; തൃശൂരില്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു (വീഡിയോ കാണാം)

തൃശൂര്‍: ചിലരുടെ സംസാരവും പെരുമാറ്റവും കണ്ടാല്‍ നമ്മള്‍ ചോദിച്ച് പോകും, കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചതാണോ എന്ന്. എന്നാല്‍ ശരിക്കും കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചാലോ? തൃശൂരില്‍ ഇന്ന് അങ്ങനെയൊരു സംഭവമുണ്ടായി. അത് പക്ഷേ വലിച്ച് ലഹരിയില്‍ ആറാടാനായിരുന്നില്ല. റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോഗ്രാം കഞ്ചാവാണ് കത്തിച്ച് നശിപ്പിച്ചത്. ചിറ്റിലശ്ശേരിയിലെ ഓട്ടുകമ്പനിയിലെ ചൂളയിലിട്ടാണ് ഈ കഞ്ചാവ്

രണ്ടുകിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി വയനാട്ടില്‍ പിടിയില്‍; മേലൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനുവേണ്ടി തിരച്ചില്‍ തുടരുന്നു

കൊയിലാണ്ടി: രണ്ടു കിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി വയനാട്ടില്‍ പിടിയില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ മോനു എന്ന പി.പി.അശ്വന്ത് (21) ആണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട കൊയിലാണ്ടി മേലൂര്‍ വിഷ്ണു (25)നുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് കടത്ത് സംബന്ധിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിനാര്‍ക്കോട്ടിക് പൊലീസ് സേനാംഗങ്ങളും

ചില്ലറ വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി താമരശ്ശേരിയില്‍ യുവാവ് പിടിയില്‍

താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി യുവാവ് താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി മേഖലയില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ്

സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവങ്ങൂർ സ്വദേശി പിടിയിൽ

കൊയിലാണ്ടി: സ്കൂൾ കുട്ടികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തിയ തിരുവങ്ങൂർ സ്വദേശി പിടിയിൽ. തിരുവങ്ങൂർ കൂർക്കനാടത്ത് അനുപിനെയാണ് (51) പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എൻ.സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വീട്ടിൽ പ്ലാസ്റ്റിക് ടിന്നിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്