‘ക്വിറ്റിന്ത്യാ സമര പോരാളി ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം’; അനുസ്മരിച്ച് സമതാ വിചാര കേന്ദ്രം


Advertisement

മേപ്പയ്യൂർ: ക്വിറ്റിന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥ്. സമതാ വിചാര കേന്ദ്രം കീഴരിയൂരിൽ സംഘടിപ്പിച്ച കെ.ബി.മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിൽ പുഷ്പാപാർച്ചനയും നടത്തി.

Advertisement

സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി അദ്ധ്യക്ഷത വഹിച്ചു. കെ. ലോഹ്യാ, വി.കെ.വസന്തകുമാർ, കെ.എം.സുരേഷ് ബാബു, എ ടയത്ത് ശ്രീധരൻ, പി.പ്രദീപ്കുമാർ, എ.കുഞ്ഞായൻ കുട്ടി, ഉണ്ണി മൊടക്കൊല്ലുർ, വി.എ.ലത്തീഫ്, ഇ.എം.മനോജ്, ഇ.എം.സുരേന്ദ്രൻ, കെ.എം.വേലായുധൻ, കൊല്ലം കണ്ടി വിജയൻ ,ചുക്കോത്ത് ബാലൻ നായർ, എം.കുട്ട്യാലി എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Summary: ‘Study and research center should be established at Keezhriyur in memory of Dr. KB Menon