Tag: Freedom Fighter

Total 7 Posts

സ്വാതന്ത്ര്യസമര സേനാനിയും ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കീഴലത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു

ചേമഞ്ചേരി: സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും ദീർഘകാലം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കാഞ്ഞിലശ്ശേരി കീഴലത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. മക്കൾ: രമാദേവി, സതീദേവി, രാധാമണി, ഹൈമവതി (മുൻ അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്), രവികൃഷ്ണൻ (മുൻ അധ്യാപകൻ, എച്ച്.എം.ജി.എച്ച്.എസ് ഈസ്റ്റ്ഹിൽ), പ്രദീപ് കുമാർ (ഫാം സൂപ്രണ്ട്, കേളപ്പജി കാർഷിക കോളജ്,

‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍

മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…

  രഞ്ജിത്ത് ടി.പി. അരിക്കുളം ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും

സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണം; വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നിവേദനം നൽകി

കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് നിവേദനം സമർപ്പിച്ചു. കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച അച്യുതൻ വൈദ്യരുടെ വീട് കുട്ടികൾ സന്ദർശിച്ചിരുന്നു. ഇങ്ങനെ ഒരു

കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം

സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.

സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം

സുഹാനി എസ്. കുമാർ കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി. കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം

‘ക്വിറ്റിന്ത്യാ സമര പോരാളി ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം’; അനുസ്മരിച്ച് സമതാ വിചാര കേന്ദ്രം

മേപ്പയ്യൂർ: ക്വിറ്റിന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥ്. സമതാ വിചാര കേന്ദ്രം കീഴരിയൂരിൽ സംഘടിപ്പിച്ച കെ.ബി.മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിൽ പുഷ്പാപാർച്ചനയും നടത്തി. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി