കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം


കോഴിക്കോട്: മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി അന്തരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു അന്തരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് റഫ. മെഡിക്കല്‍ കോളജില്‍ നിന്നു മണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.