എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്റഡറി മോഡല്‍ പരീക്ഷ തീയതിയില്‍ മാറ്റം; വിശദമായറിയാം


Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റം. ഈ മാസം 28ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്.

Advertisement

28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം മറ്റു ദിവസങ്ങളിലെ മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

Advertisement

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍പരീക്ഷ നടത്തുന്നത്. 28ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതാണ് മാര്‍ച്ച് നാലിലേക്ക് മാറ്റിയിയിരിക്കുന്നത്. എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് നടത്തുക..

Advertisement