സ്വന്തം സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ച് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; കായികമേളയ്ക്ക് തുടക്കം (വീഡിയോ കാണാം)


മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന കായികമേളയ്ക്കാണ് തുടക്കമായിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള മേപ്പയ്യൂർ എസ്.എച്ച്.ഒ പി.ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എം.എം.ബാബു അധ്യക്ഷനായ ചടങ്ങിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകരായ കെ.നിഷിദ്, സന്തോഷ് സാദരം, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.അർച്ചന എന്നിവർ സംസാരിച്ചു. സ്കൂൾ കായികമേള കൺവീനർ എം.സുധീർ നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാം