ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹ്യ ജാഗരൺ ക്യാമ്പയിൻ; വിവിധ ഇടങ്ങളിലായി ഒത്തു ചേർന്നത് നൂറ് കണക്കിന് കർഷകർ
കൊയിലാണ്ടി: ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, കർഷക സംഘം എന്നിവർ സംയുക്തമായി സാമൂഹ്യജാഗരൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പൊതുപരിപാടികളും ജാഥയും നടത്തി. ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യം അനുഭവിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കും അഗ്നിപഥ് പദ്ധതിക്കും എതിരെയായിരുന്നു സാമൂഹ്യജാഗരൺ ക്യാമ്പയിൻ. ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, കീഴരിയൂർ, അരിക്കുളം, നടേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു കീഴരിയൂരിൽ നടന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വെെസ് പ്രസിഡന്റ് എ.കെ.രമേശൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ബാബു, എം എം രവീന്ദ്രൻ, സി ഹരീന്ദ്രൻ , എം നാരായണൻ, എന്നിവർ സംസാരിച്ചു. എം.സുരേഷ് സ്വാഗതവും ഇ. ടി നന്ദകുമാർ നന്ദിയും പറഞ്ഞു. കീഴരിയൂരിലും നമ്പ്രത്ത്കരയിലുമായി രണ്ട് മേഖല ജാഥകൾ നടന്നു.
കൊയിലാണ്ടി നഗരത്തിലെ പരിപാടി കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൗത്ത്, സെൻട്രൽ, ഈസ്റ്റ് മേഖലകയിലെ പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.
ചേമഞ്ചേരി പഞ്ചായത്തിലെ ക്യാമ്പ് തിരുവങ്ങൂരിൽ നടന്നു. പാർട്ടി ജില്ലാസെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഉദ്ഘാടനം പരിപാടി ചെയ്തു. വെങ്ങളം കാപ്പാട്,ചേമഞ്ചേരി മേഖലയിൽ ഉള്ളവർ ജാഥയിൽ പങ്കെടുത്തു.
ചെങ്ങോട്ട്കാവ് പഞ്ചായത്തിൽ നടന്ന ക്യാമ്പയിൻ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.ബാബു രാജ് ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവ്, ചെങ്ങോട്ട് കാവ് മേഖലയിലുള്ളവർ ജാഥയിൽ പങ്കെടുത്തു.
ആനക്കുളത്തും മേഖലകൾ സംയുക്തമായി ജാഥകളും പൊതുയോഗവും സംഘടിപ്പിച്ചു. കർഷക സംഘം ഏരിയാ പ്രസിഡന്റും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എം.സുഗതൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ആനക്കുളം, കൊല്ലം മേഖലയിലുള്ളവരാണ് ജാഥയിൽ പങ്കെടുത്തത്.
അരിക്കുളത്ത് നടന്ന സാമൂഹ്യജാഗരൺ ക്യാമ്പയിൻ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. അരിക്കുളത്തും കാരയാടുമായി രണ്ട് മേഖല ജാഥകൾ നടന്നു.നടേരിയിൽ നടന്ന ക്യാമ്പയിൻ സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
summary: Social Jagaron Campaign against the anti-farmer and anti-worker policies of the BJP government