Tag: CITU

Total 16 Posts

‘പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിന്മാറണം’; കൊയിലാണ്ടിയില്‍ സി.ഐ.ടി.യു ബസ് ആന്റ്‌ എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ ഏരിയാ സമ്മേളനം

കൊയിലാണ്ടി: ബസ് ആന്റ്‌ എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്രക്കാർക്കും, ബസുകള്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഒപ്പം ജനുവരി 20ന് നടക്കുന്ന മനുഷ്യ

‘തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട്’; കൊയിലാണ്ടിയില്‍ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, സുധീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ ഷൈജു അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്

കടല്‍ കടലിന്റെ മക്കള്‍ക്ക്; കടല്‍സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന മോദി സര്‍ക്കാറിനെതിരെ കടല്‍ സുരക്ഷാശൃംഖലയുമായി സി.ഐ.ടി.യു

കൊയിലാണ്ടി: കടലും കടല്‍സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന മോദി സര്‍ക്കാരിനെതിരെ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കടല്‍ സുരക്ഷാശൃംഖല സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ റോഡില്‍ പഴയ മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ കടല്‍ സുരക്ഷാശൃംഖല സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി

പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം

”നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക”; കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കൊയിലാണ്ടിയില്‍ വീട്ടുമുറ്റ സത്യാഗ്രഹവുമായി സി.ഐ.ടി.യു

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു കൊയലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചു. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ നല്‍കുക, ആര്‍ട്ടിസാന്‍സ് സംരക്ഷണത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും പ്രത്യേക വകുപ്പ് രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സെപ്തംബര്‍ 26 ന് രാജ് ഭവനില്‍ നടക്കുന്ന

‘ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക’; കൊയിലാണ്ടിയിൽ നിർമ്മാണ തൊഴിലാളി യൂണിയന്റെ മേഖലാ ജാഥകൾ

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടിയിൽ മേഖലാ ജാഥകൾ നടത്തി. സെപ്റ്റംബർ 13 ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജില്ലയിൽ നടക്കുന്ന രണ്ട് മേഖലാ ജാഥകൾ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തത്. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ ജാഥകൾ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശ്ശികയും ഉടൻ

കെ.ജി.എച്ച്.ഡി.എസ്.ഇ.യു (സി.ഐ.ടി.യു) കൊയിലാണ്ടി ആശുപത്രി സമര പ്രഖ്യാപന കൺവെൻഷൻ

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ആശുപത്രി സമര പ്രഖ്യാപന കൺവെൻഷൻപഴയ ചെത്തു തൊഴിലാളി മന്ദിരത്തിൽ നടന്നു. സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.കെ.പവിത്രൻ അധ്യക്ഷനായി. സെക്രട്ടറി ശൈലേഷ് കെ.കെ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ. ഒഞ്ചിയം, സി.ഐ.ടി.യു

‘തീരദേശ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക’; തൂവ്വപ്പാറയിൽ മത്സ്യത്തൊഴിലാളി യൂണിയന്റെ ധർണ്ണ

കൊയിലാണ്ടി: ഹാർബർ മുതൽ തൂവ്വപ്പാറ വരെയുള്ള തകർന്ന തീരദേശപാതയും കടൽ ഭിത്തിയും ഉടൻ പുനർനിർമ്മിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം നടത്തിയ ധർണ്ണയിലാണ് യൂണിയൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ധർണ്ണ സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും പ്രയാസം സൃഷ്ടിക്കുന്ന റോഡ്

‘കൊയിലാണ്ടിയിൽ നിന്ന് ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് മാറ്റരുത്’; സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷനിങ്ങിനുശേഷം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മത്സ്യ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. മോഹൻദാസ് പരിപാടി ചെയ്തു. ഏഷ്യയിലെ വലിയ ഹാര്‍ബറുകളിലൊന്നാണ് കൊയിലാണ്ടിയിലുള്ളത്. 600 കോടിയുടെ ആസ്ഥിയുള്ള ഹാർബർ നോൺ പ്ലാനിൽ പെടുത്തി നിലനിറുത്താൻ ആവശ്യമായ നടപടി

കള്ള് ചെത്ത് തൊഴിലാളി ബാലുശ്ശേരി അറപ്പീടികയിൽ പി.ആർ.രാജീവ് അന്തരിച്ചു

ബാലുശ്ശേരി: അറപ്പീടിക കള്ളുഷാപ്പിലെ ചെത്ത് തൊഴിലാളിയും കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗവുമായ പി.ആർ.രാജീവ് അന്തരിച്ചു. പരേതനായ രാമകൃഷ്ണന്റെയും വിലാസിനിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭയ് രാജ്, അനാമിക. സഹോദരങ്ങൾ: രജീവ്, രമ. സംസ്കാരം നോർത്ത് പറവൂർ ചെറിയ തേയ്ക്കാനം പുതുവേലി പള്ളം വീട്ട് വളപ്പിൽ നടക്കും.