”നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക”; കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കൊയിലാണ്ടിയില്‍ വീട്ടുമുറ്റ സത്യാഗ്രഹവുമായി സി.ഐ.ടി.യു



കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു കൊയലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചു.

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ നല്‍കുക, ആര്‍ട്ടിസാന്‍സ് സംരക്ഷണത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും പ്രത്യേക വകുപ്പ് രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

സെപ്തംബര്‍ 26 ന് രാജ് ഭവനില്‍ നടക്കുന്ന മാര്‍ച്ചിന്റെ ഭാഗമായിട്ടാണ് നിപ പ്രോട്ടോകോള്‍ പാലിച്ച് കൊയിലാണ്ടിയില്‍ തൊഴിലാളികള്‍ വീട്ടു മുറ്റ സത്യാഗ്രഹം നടത്തിയത്. നിരവധി തൊഴിലാളികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

എ.കെ.ഷൈജു, പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍, വി രവീന്ദ്രന്‍,കെ.കുഞ്ഞികൃഷ്ണന്‍, മിനി ഭഗവതിക്കണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.