ആനക്കുളത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കുമേല്‍ നിയന്ത്രണം വിട്ട ബെന്‍സ് കാര്‍ ഇടിച്ചു; രണ്ട് ബൈക്കുകള്‍ തകര്‍ന്നു


കൊയിലാണ്ടി: ആനക്കുളത്ത് മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിയന്ത്രണം വിട്ട് അപകടം. കണ്ണൂര്‍ സ്വദേശി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലും ഈഗിള്‍ ടയര്‍ വര്‍ക്‌സിന് മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകളിലും ഇടിക്കുകയായിരുന്നു.

ബൈക്കുകള്‍ രണ്ടും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കൊന്നുമില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന കോരന്‍കണ്ടി ഉണ്ണിയുടേതാണ് തകര്‍ന്ന എയ്തര്‍ സ്‌കൂട്ടര്‍. എഫ്.ഇസഡ് ആണ് തകര്‍ന്ന രണ്ടാമത്തെ ബൈക്ക്. ഇത് കണ്ണൂര്‍ സ്വദേശിയുടേതാണ്.