തിക്കോടിയില്‍ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുവയസുകാരന് പരിക്ക്


തിക്കോടി: തെരുവനായയുടെ ആക്രമണത്തില്‍ ഒമ്പതുവയസുകാരന് പരിക്ക്. തിക്കോടി പഞ്ചായത്ത് ബസാര്‍ മിസ്ബയില്‍ ഹമീദിന്റെ മകന്‍ ഇഹ്‌സാനിനാണ് കടിയേറ്റത്.

വീടിന് സമീപത്തെ റോഡരികത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിക്കൂടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കാലിന്റെ പിന്‍ഭാഗത്താണ് കടിയേറ്റത്. ഇസ്ഹാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.