‘തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട്’; കൊയിലാണ്ടിയില്‍ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ


കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, സുധീഷ് എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ്‌ ഷൈജു അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കുക, ബോണ്ട് സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ വരും ദിവസങ്ങളില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമായി.

ശൈലേഷ് സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ കമ്മിറ്റിയംഗം ലെജിഷ എ.പി നന്ദി പറഞ്ഞു.