കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന്‌ തീപിടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന്‌ തീപിടിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി കൊയിലാണ്ടി ടൗണില്‍ എത്തിയപ്പോഴാണ് ടയറിന് തീപിടിച്ചത് ശ്രദ്ധയില്‍പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ടയറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു യാത്രക്കാര്‍ ലോറി ഡ്രൈവറോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് ലോറി നിര്‍ത്തിയിട്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

പ്ലാസ്റ്റിക്കുമായി ഗുജറാത്തിലേക്ക് പോവുകയായിരുന്നു ലോറി. ടയറുകൾ തമ്മിലുള്ള ഘർഷണം മൂലം തീ പിടിച്ചതാണെന്ന് ലഭിക്കുന്ന വിവരം.

ഗ്രേഡ് എസ്ടിഒമാരായ പ്രദീപ് കെ, മജീദ് എം എന്നിവരുടെ നേതൃത്വത്തിൽ എഫ്ആര്‍ഒമാരായ ഹേമന്ത് ബി, ജിനീഷ്കുമാർ, നിധി പ്രസാദ് ഇ.എം, അനൂപ് എന്‍.പി, വിഷ്ണു, സജിത്ത് പി.കെ, റഷീദ് കെ.പി, ഹോംഗാർഡ് രാജീവ്, രാജേഷ് കെ.പി എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്‌.