കലാ-കായിക-സാംസ്കാരിക മേഖലയിൽ 25 വർഷങ്ങൾ പൂര്‍ത്തിയാക്കി ‘ഭാവന കൊളക്കാട്‌’; ‘കൊളക്കാട് ഫെസ്റ്റിന്’ തിരിതെളിഞ്ഞു


കൊയിലാണ്ടി: കലാ-കായിക-സാംസ്കാരിക മേഖലയിൽ 25 വർഷങ്ങൾ പിന്നിട്ട ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭാവന കൊളക്കാടിൻ്റെ രജത ജൂബിലി ആഘോഷമായ ‘കൊളക്കാട് ഫെസ്റ്റിന് തുടക്കമായി’. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.

സഞ്ജീവൻ കളത്തിൽ അധ്യക്ഷത വഹിച്ചു. നാടക പ്രതിഭ മനോജ് നാരായണൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീത മുല്ലോളി, സി.ലതിക, ഭാരവാഹികളായ കെ.ഷിജു, മണികണ്ഠൻ മേലേടുത്ത്, സുരേഷ് കല്ലുംപുറത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പ്രാദേശിക കലാകാരന്മാരുടെയും പ്രത്യേക ക്ഷണിതാക്കളുടെ കലാപരിപാടികളും ‘വയലും വീടും’ നാടകവും അരങ്ങേറി. ഞായറാഴ്‌ച 4 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ, 6 മണിക്ക് റസണൻസ് ചങ്ങരംകുളം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവൻ്റ്, 8 മണിക്ക് ടെലിവിഷൻ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന കിടിലം ജാനു തമാശ എന്നിവ നടക്കും.