കെ.ജി.എച്ച്.ഡി.എസ്.ഇ.യു (സി.ഐ.ടി.യു) കൊയിലാണ്ടി ആശുപത്രി സമര പ്രഖ്യാപന കൺവെൻഷൻ


കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ആശുപത്രി സമര പ്രഖ്യാപന കൺവെൻഷൻപഴയ ചെത്തു തൊഴിലാളി മന്ദിരത്തിൽ നടന്നു. സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.കെ.പവിത്രൻ അധ്യക്ഷനായി.

സെക്രട്ടറി ശൈലേഷ് കെ.കെ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ. ഒഞ്ചിയം, സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം ലജിഷ എ.പി, ജില്ലാ കമ്മിറ്റി അംഗം ബിജീഷ് എം.പി എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് ഏഴിന് ജില്ലാ വാഹന പ്രചരണജാഥയും 11 ന് , കോഴിക്കോട് ഡി.എം.ഒ ഓഫീസ് സത്യാഗ്രഹ സമരവും നടത്തും. വാഹനപ്രചരണ ജാഥ വടകര ജില്ലാ ആശുപത്രിയിൽ പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപനം കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ കെ.ജി.എച്ച്.ഡി.എസ്.ഇ.യു (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.