സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെ ചേര്‍ത്തുപിടിച്ച് വിപുലമായ സംഗമം നടത്താന്‍ തീരുമാനം; മധുരിക്കും ഓര്‍മ്മകള്‍ പാടിയും പറഞ്ഞും കൊയിലാണ്ടിയില്‍ ഒത്തുചേര്‍ന്ന് ഷാര്‍ജ ഇഖ്ബാല്‍ യൂത്ത് ഫോറം


കൊയിലാണ്ടി: ഷാര്‍ജ ഇഖ്ബാല്‍ യൂത്ത് ഫോറം പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ഒത്തുചേര്‍ന്നു. ഇശ്ഖിന്റെ കവിയും ധാര്‍ഷനികനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ പേരില്‍ ഷാര്‍ജയെന്ന സാംസ്‌ക്കാരിക നഗരിയില്‍ 1986 രൂപീകൃതമായ സംഘടനയാണ് ഷാര്‍ജ് ഇഖ്ബാല്‍ യൂത്ത് ഫോറം.

കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിലൊത്ത് ചേര്‍ന്ന് അത്തറിന്റെ മണമുള്ള മധുരിക്കും ഓര്‍മ്മകള്‍ പാടിയുംപറഞ്ഞും, കവിത ആലപിച്ചും ഒരു സായാഹ്നം സമ്പന്നമാക്കിയായിരുന്നു മടക്കം. കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഒത്തുചേര്‍ന്ന് സംഘടനയുടെ ഭാവിപ്രവര്‍ത്തനം നാട്ടിലും ശാസ്ത്രീയമായി സംഘടിപ്പിക്കാനും, ഈദുല്‍ഫിത്തറിനോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെ ചേര്‍ത്ത് പിടിച്ച് നാട്ടില്‍ വിപുലമായ സംഗമം നടത്താനും തീരുമാനിച്ചു.

സഅദ് പുറക്കാട് അധ്യക്ഷനായ ഒത്തുചേരല്‍ സി.ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.എം.അസ്സന്‍ മൂസ്സപള്ളിക്കര, സൂപ്പി തിരുവള്ളൂര്‍, റഷീദ് മലപ്പാടി, കുഞ്ഞബ്ദുള്ള തിക്കോടി, മുസ്തഫ മുട്ടുങ്ങല്‍, മൊയ്തീന്‍ പാങ്ങ്, അഷ്‌റഫ് മാസ്റ്റര്‍, എ.ജി.അബ്ദുള്ള, പി.എം.ഖാദര്‍, കരീം മൂടാടി, ഹമീദ് സരിക, ഹമീദ് കല്ലട, മൊയ്തീന്‍കുട്ടി കൊയിലാണ്ടി, ഹംസകൊല്ലം, ഉസ്മാന്‍ കല്ലായി, സി.പി.കെ.മുഹമ്മദ്, സിനൂറാ ഫൈസല്‍ ചെങ്ങോട്ട്കാവ് എന്നിവര്‍ സംസാരിച്ചു. റഷീദ് മണ്ടോളി സ്വാഗതവും, ഇസ്ഹാഖ് കല്ലട പ്രാര്‍ത്ഥനയും നടത്തി.