പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ മലയില്‍ തീപിടിത്തം; ഒന്നര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു


പേരാമ്പ്ര: പേരാമ്പ്ര ലാസ്റ്റ് കല്ലോട് തീപിടിത്തം. കുട്ടിക്കുന്നുമ്മല്‍ മലയില്‍ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.ടി.റഫീക്ക് എന്നിവരുടെ നേതൃത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്.

ചോയിക്കണ്ടി ഇബ്രാഹിം മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഒന്നര ഏക്കറോളം അടിക്കാടുകള്‍ കത്തി നശിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ പ്രശാന്ത്, ബിനീഷ്, ലതീഷ്, സനല്‍ രാജ്, ബിജേഷ്, സിജീഷ്, ജിഷാദ്, ബാലകൃഷ്ണന്‍, അജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ പുരയിടത്തിന് സമീപം തീ വ്യാപിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് ഫയര്‍ ബ്രേക്കുകള്‍ ഉണ്ടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.