വയനാട് അമ്പലവയലിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിന് പുറത്ത് അപകടകരമായി നിർത്തി സാഹസികയാത്ര; വീഡിയോയുടെ അടിസ്ഥാനത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്തു (വീഡിയോ കാണാം)


സുൽത്താൻ ബത്തേരി: സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിന് പുറത്ത് അപകടകരമായി നിർത്തി സാഹസികയാത്ര. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. വിദ്യാർത്ഥിനികളെ ജീപ്പിന് പിന്നിൽ അപകടകരമായി നിർത്തി യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികളെ അപകടകരമായി കൊണ്ടുപോയ ജീപ്പ് ബത്തേരി ആർ.ടി.ഒ കസ്റ്റഡിയിലെടുത്തു. വണ്ടിയുടെ ഇൻഷുറൻസ്, ആർ.സി തുടങ്ങിയ രേഖകളും ഡ്രൈവറുടെ ലൈസൻസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ജീപ്പ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഡ്രൈവറുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് നടപടിയുണ്ടാവുക. വാഹനങ്ങൾ കുറവായതിനാൽ യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള പ്രദേശമായതിനാലാണ് വിദ്യാർത്ഥിനികളെ ഇങ്ങനെ കൊണ്ടുപോയത് എന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇതൊരു ന്യായീകരണം അല്ലെന്നും ഡ്രൈവർ ചെയ്തത് നിയമലംഘനം തന്നെയാണെന്നുമാണ് ആർ.ടി.ഒ അധികൃതർ പറയുന്നത്.

അന്വേഷണം പൂർത്തിയായ ശേഷം വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും സസ്പെന്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയാണ് ഉണ്ടാവുക. പ്രകാശൻ എന്നയാളുടെ വാഹനത്തിലാണ് പെൺകുട്ടികളെ അപകടകരമായി കൊണ്ടുപോയത്.

വീഡിയോ കാണാം: