കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ കളിക്കാരന്‍ മഹിന്‍ ദിലീപിന്റെ പ്രഭാഷണം, ജനകീയ ക്യാന്‍വാസില്‍ ചിത്രരചന; വൈവിധ്യമാര്‍ന്ന പരിപാടിയുമായി കണ്ണന്‍കടവ് ഗവ.ഫിഷറീസ് എല്‍.പി സ്‌കൂളിലെ സായാഹ്ന സദസ്സ്


ചേമഞ്ചേരി: ഭിന്നശേഷി മാസാചരണവുമായി ബന്ധപ്പെട്ട് കണ്ണന്‍കടവ് ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി.സ്‌കൂളില്‍ സ്പര്‍ശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരള ബി.ആര്‍.സി പന്തലായനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സായാഹ്ന സദസ്സ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായിരുന്നു.

പരിമിതികളെ കഴിവുകള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിച്ച കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ കളിക്കാരന്‍ മാഹിന്‍ ദിലീപ് പ്രഭാഷണം നടത്തി. കവിയും ചിത്രകാരനുമായ യു.കെ.രാഘവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജനകീയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ട് പരിപാടി ആരംഭിച്ചു. സുരേഷ് ഉണ്ണി, ഉദയേഷ് ചേമഞ്ചേരി, സുലേഖ എന്നിവര്‍ ചിത്രരചനയില്‍ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം എം.പി.മൊയ്തീന്‍കോയ, യു.കെ.രാഘവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പന്തലായനി ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ദീപ്തി ഇ.പി ഭിന്നശേഷി ദിന പ്രമേയം അവതരിപ്പിച്ചു.

കലാഭവന്‍ മണി പുരസ്‌കാര ജേതാവ് ബിജു അരിക്കുളത്തിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് പൂരം നടന്നു. കണ്ണന്‍കടവ് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. ചടങ്ങില്‍ ജോര്‍ജ് കെ.ടി.പ്രധാനാധ്യാപകന്‍ ജി.എഫ് എല്‍.പി.കണ്ണന്‍ കടവ് സ്വാഗതവും ബി.ആര്‍.സി പന്തലായനി സ്‌പെഷ്യന്‍ എഡ്യുക്കേറ്റര്‍ സില്‍ജ നന്ദിയും അറിയിച്ചു.