എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് കോക്കല്ലൂരില്‍ തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് 4, 12 യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് തുടങ്ങി. കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പ് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേറ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.വി.ഷാജി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. മുരളീധരന്‍.കെ ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, 12ാം വാര്‍ഡ് മെമ്പര്‍ ഇന്ദിര.ബി, ഡോ. പ്രജില്‍, ജി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രതീഷ്.പി.എം, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അജീഷ്, ജി.എച്ച്.എസ്.എസ് സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രാമചന്ദ്രന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാമം ആനന്ദ്, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി കീര്‍ത്തന മുരളീധരന്‍ നന്ദി പറഞ്ഞു. ഇതിനൊടാനുബന്ധിച്ച് വിളംബര ജാഥ നടത്തി. ഡിസംബര്‍ 28 വരെ ക്യാമ്പ് നീണ്ടുനില്‍ക്കും.