മേപ്പയ്യൂരിൽ മെയ് 28ന് ശുചിത്വ ഹർത്താൽ; കടകൾ പൂർണ്ണമായും അടച്ചിടും


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മെയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്.

ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.ഇ.ഒ രജീഷ് സി.കെ, എച്ച്.ഐ പ്രജീഷ്, ഷംസുദ്ദിൻ കമ്മന എസ്ക്വയർ നാരായണൻ, രാജൻ ഒതയോത്ത്, സി.സി. ജയൻ, എം.എം.ബാബു എന്നിവർ.പ്രസംഗിച്ചു.

മെയ് 20, 21 തിയതികളിൽ ഗൃഹ ശുചീകരണം നടത്താനും, 24 ന് അയൽ സഭയുടെ സഹകരണത്തോടെ പൊതുശുചീകരണം നടത്താനും എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.