വിരണ്ടോടിയ പോത്ത് കിണറ്റില്‍ ചാടി; ഫയര്‍ ഫോഴ്‌സ് എത്തി പുറത്തെടുത്തത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, കൊടുവള്ളിയില്‍ നിന്നുള്ള വീഡിയോ കാണാം


കൊടുവള്ളി: വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു. കൊടുവള്ളി മാനിപുരത്താണ് സംഭവം. മുക്കത്ത് നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് പോത്തിനെ പുറത്തെടുത്തത്.

തിങ്കളാഴ്ച രാവിലെയാണ് പോത്ത് കിണറ്റില്‍ വീണത്. മാനിപുരം സ്വദേശി ഹുസൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് പോത്ത് വീണത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലി കര്‍മ്മത്തിനായി മാന്യപുരം ഒതയോത്ത് പള്ളിക്കമ്മിറ്റി വാങ്ങിയ പോത്താണ് വിരണ്ടോടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പുറത്തെടുത്തത്.

വീഡിയോ കാണാം: