വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ രാജൻ മാസ്റ്റർ കുഴഞ്ഞ് വീണു മരിച്ചു
പേരാമ്പ്ര: വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു. മുയിപ്പോത്ത് എടച്ചേരിചാലിൽ രാജൻ മാസ്റ്റർ ആണ് മരിച്ചത്. 52 വയസാണ്.
സ്റ്റെപ്പ് കയറി വാടകയ്ക്ക് താമസിക്കുന്ന ബിൽഡിംഗിന്റെ മുകൾ നിലയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ബാലന്റെയും (പായിച്ചി) ലീലയുടെയും മകനാണ്. സ്മിതയാണ് ഭാര്യ.
മക്കൾ: സത്ലജ് എസ്.രാജ്, സ്മീരഗംഗ (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: മനോജ്, ലാലു (ടീച്ചർ)
മൃതശരീരം നാളെ 10മണിയ്ക്ക് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്‌കരിക്കും.
Summary: Vadakkupad GLP School teacher Rajan Master passed away