സ്കൂൾ ഉച്ചഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം; പുതിയ ഭാരവാഹികൾ ഇവർ


കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ ടി.ശിവദാസ മേനോൻ നഗറിൽ നടന്നു. സംസ്ഥാന സമിതി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി.

ഉപജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.അരവിന്ദൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. രഞ്ജിത്ത് ലാൽ രക്തസാക്ഷി പ്രമേയവും പി.കെ.ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ.രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സമിതി അംഗം കെ.ഷാജിമ, ജില്ലാ സെകട്ടറി ആർ.എം.രാജൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ഡി.കെ.ബിജു, അനുരാജ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ നൗഫൽ എം. സ്വാഗതവും പി.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഗണേശൻ കക്കഞ്ചേരി (പ്രസിഡന്റ്), ലൈല കെ.എം, രഞ്ജിത്ത്ലാൽ, സുരേഷ് കെ. (വൈസ് പ്രസിഡന്റുമാർ), ഉണ്ണികൃഷ്ണൻ സി (സെക്രട്ടറി), പി.കെ ഷാജി, പവിന പി, രാജേഷ് പി.ടി.കെ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ.രാജഗോപാലൻ (ട്രഷറർ) എന്നിവരുൾപ്പെടുന്ന ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.

സ്കൂൾ ഉച്ച ഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.