അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്‍, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം
പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം.
മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ അയല്‍വാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുനില്‍ കൈതയ്ക്കല്‍ അയല്‍വാസിയായ നാസര്‍ കൈതക്കല്‍ എന്നിവര്‍ മരത്തില്‍ കയറി റഹീസിനെ മരത്തോട് കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നു.
അപ്പോഴേക്കും പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. സേനാംഗങ്ങളായ ഉണ്ണികൃഷ്ണന്‍.ഐ, ശ്രീകാന്ത്.കെ എന്നിവര്‍ മരത്തില്‍ കയറി റഹീസിനെയും സഹായികളേയും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. സേനാംഗങ്ങളായ അശ്വിന്‍ ഗോവിന്ദ് എം.ജി, സ്മിതേഷ് സി.കെ, ഹോംഗാര്‍ഡ് രാജീവന്‍, ബാബു സിവില്‍ ഡിഫന്‍സ് അംഗം മുകുന്ദന്‍ വൈദ്യര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.