നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു
പേരാമ്പ്ര: പ്രസിദ്ധ നാടക നടന്‍ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററി ആകുന്നു. എഴുത്തുകാരനും ഡിസി ബുക്ക് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് ജേതാവും പത്രപ്രവര്‍ത്തകനുമായ ഷംസുദ്ദീന്‍ പി.കുട്ടോത്ത് രചിച്ച മുഹമ്മദ് പേരാമ്പ്രയുടെ ജീവിത കഥയായ ‘കെടാത്ത ചൂട്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പേരാമ്പ്രയിലെ സിനിമ പ്രവര്‍ത്തകരാണ് ഡോക്യുമെന്ററി ഒരുക്കുന്നത്.
കെ.സി.പ്രൊഡക്ഷന് വേണ്ടി ഷര്‍മിന റഷീദും വേവ് മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷംസുദ്ദീന്‍ പി.കുട്ടോത്ത് ആണ്. സിനിമ സംവിധായകനും ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നവാഗത പ്രതിഭ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ജിന്റോ തോമസ് ആണ് സംവിധായകന്‍. കന്നട മലയാള സിനിമകളില്‍ ക്യാമറാമാന്‍ ആയി പ്രവര്‍ത്തിക്കുന്ന ചന്തു മേപ്പയൂര്‍ ക്യാമറ ചെയ്യുന്നു.
ബുഷേര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഹത്തനെ ഉദയ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സാന്‍ഡിയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.